കരൂപ്പടന്ന ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചക്കരപ്പന്തല്‍ എന്ന പേരില്‍ ഭക്ഷ്യമേള നടത്തി

കരൂപ്പടന്ന: കരൂപ്പടന്ന ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍എസ്എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ ചക്കരപ്പന്തല്‍ എന്ന പേരില്‍ ഭക്ഷ്യമേള നടത്തി. എന്‍എസ്എസ്. ജില്ലാതലത്തില്‍ ആവിഷ്കരിച്ച ഭവനനിര്‍മാണ പദ്ധതിയിലേക്കുള്ള ധനസമാഹരണത്തിനായാണ് മേള നടത്തിയത്. വിദ്യാര്‍ഥികള്‍ വീടുകളില്‍നിന്ന് തയാറാക്കിക്കൊണ്ടുവന്ന 50 ഉത്പന്നങ്ങള്‍ ഭക്ഷ്യമേളയിലൂടെ വില്പന നടത്തി. സ്കൂള്‍ കായികദിനത്തിന്റെ ഭാഗമായി നടത്തിയ മേള വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് ഒ.എം. ഇസ്മയില്‍ അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കെ.എച്ച്. ഹേമ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.എം. നജഹ, പി.എല്‍. ശലഭ, കെ.വി. മീര, പി.ബി. രോഷിമ, പി.എസ്. സനല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.