വടക്കുംകര ഗവ. യു.പി. സ്കൂളില്‍ കുട്ടികള്‍ക്കായി വരയുത്സവം സംഘടിപ്പിച്ചു
കല്‍പ്പറമ്പ്: വടക്കുംകര ഗവ. യുപി സ്കൂള്‍ പ്രീ പ്രൈമറി വിഭാഗത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തുന്ന സ്റ്റാര്‍സ് പ്രൊജക്ടിന്റെ ഭാഗമായി എസ്എസ്കെയുടെ സഹകരണത്തോടെ കുട്ടികള്‍ക്കായി വരയുത്സവം സംഘടിപ്പിച്ചു. ആര്‍ട്ടിസ്റ്റ് എം. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. പൂമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി അധ്യക്ഷനായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കത്രീനാ ജോര്‍ജ്, പഞ്ചായത്തംഗം ജൂലി ജോയി, പിടിഎ പ്രസിഡന്റ് എം.എ. രാധാകൃഷ്ണന്, എസ്എംസി ചെയര്മാന് പി.കെ. ഷാജു, പ്രധാനാധ്യാപകന് ടി.എസ്. സജീവന്, മേരി ഡിസില്‍വ, ശ്രീലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. രേഷ്മ, അധ്യാപികമാരായ ശ്രീമു, ദിവ്യ, ശാലി, ജസ്റ്റീനാ ജോസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.