ബിജെപി പടിയൂര്‍ പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തില്‍ സഹകാരി പ്രതിഷേധ ധര്‍ണ നടത്തി
എടതിരിഞ്ഞി: ബിജെപി പടിയൂര്‍ പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തില്‍ എടതിരിഞ്ഞി സഹകരണ ബാങ്കിനു മുന്പില് ബിജെപി സഹകാരി പ്രതിഷേധ ധര്‍ണ്ണ നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വാണി കുമാര്‍ കോപ്പുള്ളി പറമ്പില്‍ അധ്യക്ഷത വഹിച്ചു. ധര്‍ണ ബിജെപി ഇരിഞ്ഞാലകുട മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറല്‍ സെക്രടറി ഗോപാലകൃഷ്ണന്, ബിജോയ് കളരിക്കല്‍, പ്രഭാത് വെള്ളാപിള്ളി, ഷിബു കാരണത്ത് , ശിവദാസന്‍ കോപ്പുള്ളി പറമ്പില്‍, മുരളി എള്ളുംപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
മാപ്രാണം : കരുവന്നൂരിലെ സഹകരണ ബാങ്കിന്റെ മറവില്‍ പൊറത്തിശ്ശേരിയിലെ സാധാരണ ജനങ്ങളെ വഞ്ചിച്ച സി.പി.എം. നേതാക്കളെ തുറങ്കിലടയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. സഹകാരി സംരക്ഷണ ധര്‍ണ നടത്തി. ഡി.വൈ.എഫ്.ഐ.യുടെ സജീവ പ്രവര്‍ത്തകനായ മാടായിക്കോണം സ്വദേശി രാജീവിന്റെ ദുരൂഹമരണം സി.ബി.ഐ. പുനരന്വേഷിക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു. പൊറത്തിശ്ശേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പൊറത്തിശ്ശേരി ഏരിയാ പ്രസിഡന്റ് സത്യദേവ് തച്ചിലത്ത് അധ്യക്ഷത വഹിച്ചു.