വര്‍ണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി ചക്കരപ്പന്തല്‍ ഉല്‍ഘാടനം വര്‍ണാഭമായി
കോണത്തുക്കുന്ന്: എസ്എസ്കെ യുടെ വര്‍ണ്ണകൂടാരം പദ്ധതിയുടെ ഭാഗമായി ബിആര്‍സി കാരുമാത്ര സ്കൂളില്‍ പൂര്‍ത്തിയാക്കിയ ചക്കരപ്പന്തല്‍ സ്റ്റാര്‍സ് മോഡല്‍ അഡ്വ .വി.ആര് സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം മുകേഷ് അധ്യക്ഷത വഹിച്ചു.
ഡോ.എന്‍.ജെ ബിനോയ് പദ്ധതി വിശദീകരണം നടത്തി. വെള്ളാങ്ങല്ലൂര്‍ ബിആര്‍സി യുടെ നേതൃത്വത്തില്‍ 10 ലക്ഷം രൂപ ചെലവഴിച്ച് 13 പ്രവര്‍ത്തന ഇടങ്ങള്‍ 30 തീമുകളിലായാണ് ഒരുക്കിയിരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയ ചന്ദ്രന്, ഹെഡ് മിസ്ട്രസ്സ് പി.സുമ, പിടിഎ പ്രസിഡന്റ് കെ.എന്‍ ഉണ്ണികൃഷ്ണന്, ബ്ലോക്ക് മെമ്പര്‍ പ്രസന്ന അനില്‍കുമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ സുജന ബാബു, ജിയോ ഡേവിസ്, സിന്ധു, മെമ്പര്‍മാരായ ടികെ ഷറഫുദ്ധീന്‍, നിഷ ഷാജി, ഷിബി അനില്‍, ഡയറ്റ് ഫാക്കള്‍ട്ടി മുഹമ്മദ് റാഫി, എം പി ടി എ പ്രസിഡന്റ് മാരിയ നിഷാദ്, സീനിയര്‍ അസിസ്റ്റന്റ് കെ.ബി രജനി എന്നിവര്‍ സംസാരിച്ചു.