വള്ളിവട്ടം യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളേജില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി
അരിപ്പാലം: വള്ളിവട്ടം യൂണിവേഴ്സല്‍ എഞ്ചിനീയറിംഗ് കോളേജ് ആസ്റ്റര്‍ മെഡിസിറ്റിയുടെ സഹകരണത്തോടെ സൗജന്യമെഡിക്കല്‍ ക്യാമ്പ് നടത്തി.പൂമംഗലം, വേളൂക്കര, വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്കും, യൂണിവേഴ്സല്‍ എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വേണ്ടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് ജസ്റ്റീസ് പി. ഉബൈദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. ജോസ്.കെ. ജേക്കബ് അധ്യക്ഷത വഹിച്ചു.
യൂണിവേഴ്സല്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന് വി.കെ.ഷംസുദീന്‍, ആസ്റ്റര്‍മെഡിസിറ്റി സീനിയര്‍ എക്സിക്യൂട്ടീവ് കമ്മ്യൂണിറ്റി കണക്ട് പ്രവീണ്‍ നാരായണന്, ഡോ. ജോബിന്. എം.വി, അനുപമ ജിനന്, നന്ദു കൃഷ്ണ .കെ.എച്ച് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ മെഡിസിന്, ഇ.എന്‍.ടി, ഗൈനക്കോളജി, കാര്‍ഡിയോളജി എന്നീവിഭാഗങ്ങളില്‍ നൂറോളം രോഗികള്‍ക്കു ചികിത്സ ലഭ്യമാക്കി.