കരുവന്നൂര്‍ സിഎല്‍സി രക്തദാന ക്യാമ്പ് ഉദ്ഘാടനം ഫാ. ജോസഫ് തെക്കേതല നിർവഹിച്ചു

കരുവന്നൂര്‍ സിഎല്‍സിയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും കരുവന്നൂര്‍ സിഎല്‍സിയും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് വികാരി ഫാ. ജോസഫ് തെക്കേതല ഉദ്ഘാടനം ചെയ്യുന്നു.
കരുവന്നൂര്‍: കരുവന്നൂര്‍ സിഎല്‍സിയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും കരുവന്നൂര്‍ സിഎല്‍സിയും സംയുക്തമായി കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍വച്ച് രക്തദാന ക്യാമ്പ് നടത്തി. പള്ളി വികാരി ഫാ. ജോസഫ് തെക്കേതല ഉദ്ഘാടനം ചെയ്തു. കരുവന്നൂര്‍ സിഎല്‍സി പ്രസിഡന്റ് സിന്റോ ആന്റോ പെരുമ്പള്ളി, സെക്രട്ടറി അലന്സണ്ണി കാഞ്ഞിരക്കാടന്‍, ട്രഷറര്‍ അക്ഷയ് ഷാജു പെരുമ്പുള്ളി, പ്രഫഷണല്‍ സിഎല്‍സി പ്രസിഡന്റ് ഗ്ലൈജോ തെക്കൂടന്‍, ജൂനിയര്‍ സിഎല്‍സി പ്രസിഡന്റ് അനുഷ് ജോസ്, ഇരിങ്ങാലക്കുട ഫൊറോന സിഎല്‍സി പ്രസിഡന്റ് അമല്‍ ബെന്നി, കണ്‍വീനര്‍ പി.എസ്. ഡല്വിന് എന്നിവര്‍ നേതൃത്വം നല്കി.