ക്രൈസ്റ്റ് കോളജില്‍ വേദിക് ഗണിതത്തില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ഗണിത വിഭാഗത്തില്‍ മൂന്ന് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിച്ചു. വേദഗണിതത്തില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്സും എക്സ്റ്റന്‍ഷന്‍ പ്രോഗ്രാമും കൂടാതെ പൈത്തണ്‍ പ്രോഗ്രാമില്‍ ഒരു സര്‍ട്ടിഫിക്കറ്റ് കോഴ്സിനുമാണ് തുടക്കം കുറിച്ചത്. ഇരിങ്ങാലക്കുട സിഐ അനീഷ് കരിം ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് ഓഫ് ബറോഡ റിട്ട. സീനിയര്‍ മാനേജര്‍ ടി.എന്‍. രാമചന്ദ്രന് വേദഗണിതത്തിന്റെ സാധ്യതകളെക്കുറിച്ച് സംസാരിച്ചു. കൊച്ചി ആര്‍എസ്ഇടി പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ്, ഗണിത വിഭാഗം പ്രഫസര്‍ ഡോ. പി.ബി. വിനോദ്കുമാര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. വേദിക് ഗണിതത്തില്‍ നൈപുണ്യമുള്ള ടി.എന്‍. രാമചന്ദ്രനെ അനുമോദിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ അധ്യക്ഷത വഹിച്ചു. മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ, ഗണിതവിഭാഗം അധ്യക്ഷ ഡോ. വി. സീന, ഡോ. സീന വര്‍ഗീസ്, ഗണിതവിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ.ടി. ജോജു എന്നിവര്‍ സംസാരിച്ചു.