മാപ്രാണം ഹോളി ക്രോസ് ഹയര്‍സെക്കൻഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മാപ്രാണം ഹോളി ക്രോസ് ഹയര്‍സെക്കൻഡറി സ്കൂളില്‍ നടന്ന രക്തദാന ക്യാമ്പിന്റെ സര്‍ട്ടിഫിക്കറ്റ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം.പി. ഗംഗ ഏറ്റുവാങ്ങുന്നു.
മാപ്രാണം: ഹോളി ക്രോസ്സ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ രക്തദാനക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പൽ പി.എ. ബാബു, പ്രോഗ്രാം ഓഫീസര്‍ എം.പി. ഗംഗ, വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്‍, പിഎസി ഒ.എസ്. ശ്രീജിത്ത്, സംസ്കൃത അധ്യാപിക നിഷ, ഡോ. അരുണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.