ഇരിങ്ങാലക്കുട നാഷണല്‍ സ്കൂളിലെ എന്‍എസ്എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി

ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റേയും തൃശൂര്‍ ജില്ലാ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന രക്തദാന ക്യാമ്പിന്റെ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു.
ഇരിങ്ങാലക്കുട: നാഷണല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റേയും തൃശൂര്‍ ജില്ലാ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ രക്തദാന ക്യാമ്പ് മാനേജ്മെന്റ് പ്രതിനിധി വി.പി.ആര്. മേനോന് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രവര്‍ത്തക സമതി അംഗം റ്റിന്റു സുഭാഷ് അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ രൂക്മണി രാമചന്ദ്രന് മുഖ്യാതിഥി ആയിരുന്നു.
ഡോ. വി.എസ്. അരുണ്‍ നായിക്, കൗണ്‍സിലര്‍ പി.ഡി. സോമി, സ്റ്റാഫ് നഴ്സ് എ.ജി. പ്രശോബ് എന്‍എസ്എസ് ഇരിങ്ങാലക്കുട ക്ലസ്റ്റര്‍ കണ്‍വീനര്‍ ഒ.എസ്. ശ്രീജിത്ത് പ്രോഗ്രാം ഓഫീസര്‍ റ്റി.റ്റി. ഷെയില്‍, മരിയാ തോമസ്, കെ. കൈലാസനാഥ്, ശ്രീയ സതീശന് എന്നിവര്‍ സംസാരിച്ചു.