പ്രിന്റേഴ്സ് ഡേ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ നിര്‍വഹിച്ചു

കേരള പ്രിന്റേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മേഖലയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രിന്റേഴ്സ് ഡേ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കേരള പ്രിന്റേഴ്സ് അസോസിയേഷന് ഇരിങ്ങാലക്കുട മേഖലയുടെ ആഭിമുഖ്യത്തില്‍ പ്രിന്റേഴ്സ് ഡേ ആചരിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ബൈജു ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് രാജീവ് ഉപ്പത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സണ്ണി കുണ്ടുകുളം അംഗത്വ വിതരണം നടത്തി. ജില്ലാ കമ്മറ്റി അംഗം ജോണ്സണ് ചിറമ്മല്‍, മേഖല സെക്രട്ടറി ടി.എസ്. ബൈജു, ട്രഷറര്‍ സി.എല്‍. സാജന് എന്നിവര്‍ പ്രസംഗിച്ചു.