കെപിഎംഎസ് ബ്രിഗേഡ് ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.വി. ബാബു നിര്‍വഹിച്ചു

കല്ലേറ്റുംകരയില്‍ ചേര്‍ന്ന കെപിഎംഎസ് ബ്രിഗഡ് ജില്ലാ ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.വി. ബാബു നിര്‍വഹിക്കുന്നു
കല്ലേറ്റുംകര: കാലഘട്ടം ആവശ്യപ്പെടുന്ന രീതിയിലുള്ള കര്‍മ്മ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുവാന്‍ യുവാക്കള്‍ തയ്യാറാകണമെന്ന് കെപിഎംഎസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.വി. ബാബു പറഞ്ഞു. കല്ലേറ്റുംകരയില്‍ ചേര്‍ന്ന കെപിഎംഎസ് ബ്രിഗഡ് ജില്ലാ ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.എന്‍. സുരന് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ പി.എ. അജയഘോഷ്, പി.സി. രഘു, ശശി കൊരട്ടി, കെ.പി. ശോഭന തുടങ്ങിയവര്‍ സംസാരിച്ചു.