നവ കേരള സദസ്: വിവിധ ഭാഷകളിലെ കവിതകള്‍ അവതരിപ്പിച്ച് മെഗാ കവിയരങ്ങ്

നവ കേരള സദസിനോടനുബന്ധിച്ച് നടന്ന മെഗാ കവിയരങ്ങ് പ്രശസ്ത കവി ഡോ. സി. രാവുണ്ണി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: നവ കേരള സദസ്സിനോടനുബന്ധിച്ച് ഇരിങ്ങാലക്കുടയില്‍ ആദ്യമായി വിവിധ ഭാഷകളിലെ കവിതകള്‍ അവതരിപ്പിച്ച മെഗാ കവിയരങ്ങ് നടന്നു.
എഴുപതോളം കവികള്‍ പങ്കെടുത്ത മെഗാ കവിയരങ്ങ് പ്രശസ്ത കവി ഡോ. സി. രാവുണ്ണി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ചെയര്‍പേഴ്സനും വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ വിജയലക്ഷ്മി വിനയചന്ദ്രന് അധ്യക്ഷത വഹിച്ചു. ഡോ. കെ.പി. ജോര്‍ജ്, ഖാദര്‍ പട്ടേപ്പാടം, കെ.എന്‍. സുരേഷ്കുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.എച്ച്. ഷെറിന് അഹമ്മദ് സ്വാഗതവും പ്രോഗ്രാം കണ്‍വീനറും എംപ്ലോയിമെന്റ് ഓഫീസറുമായ വി.എ. സീനത്ത് നന്ദിയും പറഞ്ഞു.