സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ ഡെക്കാസ്പോര്ട്സ് 2കെ23-24 കായികദിനം ആരംഭിച്ചു

സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ ഡെക്കാസ്പോട്സ് 2കെ23-24 കായികദിനത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം തലവന്‍ ഡോ. ടി. സോണി ജോണ്‍ പതാക ഉയര്‍ത്തുന്നു.
പുല്ലൂര്‍: സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ ഡെക്കാസ്പോര്ട്സ് 2കെ23-24 കായികദിനം നടത്തി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം തലവന്‍ ഡോ. ടി. സോണി ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മനേജര്‍ ഫാ. ജോയി വട്ടോലി സിഎംഐ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഫാ. ബിനു കുറ്റിക്കാടന്‍ സിഎംഐ, ജനറല്‍ ക്യാപ്റ്റന്‍ ഇ.എസ്. ശ്രീഹരി എന്നിവര്‍ പ്രസംഗിച്ചു.