ക്രൈസ്റ്റ് കോളജില്‍ സംഗീത സദസ്

ക്രൈസ്റ്റ് കോളജ് മലയാള വിഭാഗം സംഘടിപ്പിച്ച ശ്രീരാഗം സംഗീത പരിചയ സദസ് രാഷ്ട്രപതിയില്‍നിന്ന് സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ ഫാ. ആന്‍ജോ പുത്തൂര്‍ നയിക്കുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ മലയാള വിഭാഗം ശ്രീരാഗം എന്ന പേരില്‍ സംഗീത പരിചയ സദസ് സംഘടിപ്പിച്ചു. രാഷ്ട്രപതിയില്‍നിന്ന് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയ ഫാ. ആന്‍ജോ പുത്തൂര്‍ നയിച്ച ക്ലാസ് കോളജ് ബര്‍സാര്‍ ഫാ. വിന്‍സന്റ് നീലങ്കാവില്‍ ഉദ്ഘാടനം ചെയ്തു. സംഗീതത്തിന്റെ ഉത്ഭവത്തെയും വിവിധ സംഗീതധാരകളെയും സംഗീതത്തിലൂടെ പരിചയപ്പെടുത്തിയ ഈ സംഗീത സദസിന് അനൂപ് പൂക്കോടിന്റെ മൃദംഗം കൂടുതല്‍ മിഴിവേകി.