സംസ്ഥാനത്ത് (സെപ്റ്റംബർ 20) 4696 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 4696 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 892, എറണാകുളം 537, കോഴിക്കോട് 536, മലപ്പുറം 483, കൊല്ലം 330, തൃശൂര്‍ 322, പാലക്കാട് 289, കോട്ടയം 274, കണ്ണൂര്‍ 242, ആലപ്പുഴ 219, കാസര്‍ഗോഡ് 208, പത്തനംതിട്ട 190, വയനാട് 97, ഇടുക്കി 77 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.16 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ പാലക്കാട് ചളവറ സ്വദേശി കുഞ്ഞാലന്‍ (69), സെപ്റ്റംബര്‍ 17ന് മരണമടഞ്ഞ തിരുവനന്തപുരം കൂന്തള്ളൂര്‍ സ്വദേശി ബൈജു (48), മലപ്പുറം മീനാത്തൂര് സ്വദേശി ഉമ്മര്‍ഹാജി (65), തിരുവനന്തപുരം ബാലരാമപുരം സ്വദേശി അലിഖാന് (58), മലപ്പുറം കരിപ്പറമ്പ് സ്വദേശിനി മറിയുമ്മ (82), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശി മൊയ്തീന് കുഞ്ഞി (68), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ തൃശൂര്‍ എടകലത്തൂര് സ്വദേശി പരമേശ്വരന് നായര്‍ (76), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ മലപ്പുറം മംഗലം സ്വദേശിനി ബീക്കുട്ടി (60), കൊല്ലം കോവില സ്വദേശിനി രാധാമ്മ (50), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തൃശൂര്‍ സ്വദേശിനി ഓമനാമ്മ (62), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ എറണാകുളം വടകോട് സ്വദേശി ടി.കെ. ശശി (67), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ കോട്ടയം അരിപ്പറമ്പ് സ്വദേശിനി മറിയം (69), സെപ്റ്റംബര്‍ ഒന്നിന് മരണമടഞ്ഞ കോട്ടയം ചങ്ങനാശേരി സ്വദേശി ബാബു (52), കോട്ടയം മോനിപ്പള്ളി സ്വദേശി വി.ടി. എബ്രഹാം (90), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ കോട്ടയം ചേര്പ്പുങ്ങല് സ്വദേശി പി.കെ. ഗോപി (71), ആഗസ്റ്റ് 28ന് മരണമടഞ്ഞ കോട്ടയം ചക്കുങ്ങല്‍ സ്വദേശിനി മറിയാമ്മ തോമസ് (82) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 535 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 4425 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 459 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ 322 പേർക്ക് കൂടി കോവിഡ്; 210 പേർ രോഗമുക്തരായി
322 പേർക്ക് കൂടി കോവിഡ്19 സ്ഥീരികരിച്ചു. 210 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2822 ആണ്. തൃശൂർ സ്വദേശികളായ 49 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 8684 ആണ്. 5776 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 320 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 5 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: കെ.ഇ.പി.എ ക്ലസ്റ്റർ5, ടി.ടി. ദേവസ്സി ജ്വല്ലറി വാടാനപ്പിളളി ക്ലസ്റ്റർ5, ആരോഗ്യ പ്രവർത്തകർ 6, മറ്റ് സമ്പർക്ക കേസുകൾ: 299 . മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രണ്ട് പേർക്കും കോവിഡ് സ്ഥീരികരിച്ചു. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 21 പുരുഷൻമാരും 23 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 13 ആൺകുട്ടികളും 11 പെൺകുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ.
ഗവ. മെഡിക്കൽ കോളേജ് തൃശൂർ 130, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐസി.ഡി മുളങ്കുന്നത്തുകാവ്45, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്50, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്68, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് 31, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി69, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ122, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ176, സി.എഫ്.എൽ.ടി.സി കൊരട്ടി – 101, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ–294, സി.എഫ്.എൽ.ടി.സി നാട്ടിക 119, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ47, ജി.എച്ച് തൃശൂർ16, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി 55, ചാവക്കാട് താലൂക്ക് ആശുപത്രി 41, ചാലക്കുടി താലൂക്ക് ആശുപത്രി 19, കുന്നംകുളം താലൂക്ക് ആശുപത്രി 10, ജി.എച്ച്. ഇരിങ്ങാലക്കുട 18, അമല ആശുപത്രി11, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ43, മദർ ആശുപത്രി 1, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ16, ഇരിങ്ങാലക്കുട കോഓപറേറ്റീവ് ആശുപത്രി 1, രാജാ ആശുപത്രി ചാവക്കാട് – 1, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 7, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി 2.
907 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 9879 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 288 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. 1789 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 2384 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 128850 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.