ആദര്‍ശ് എസ്. കാപ്പന് ഇന്ത്യന്‍ ബാസ്കറ്റ് ബോള്‍ സീനിയര്‍ ക്യാമ്പില്‍

ആദര്‍ശ് എസ്. കാപ്പന്
ഇരിങ്ങാലക്കുട: ജനുവരി മൂന്നു മുതല്‍ ഫെബ്രുവരി 27 വരെ ചെന്നൈയില്‍ നടക്കുന്ന ഇന്ത്യന്‍ ബാസ്കറ്റ് ബോള്‍ സീനിയര്‍ ക്യാമ്പിലേക്ക് ആദര്‍ശ് എസ്. കാപ്പന് തെരഞ്ഞെടുക്കപ്പെട്ടു. ക്രൈസ്റ്റ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ്. ഏഴടിയോളമാണ് ആദര്‍ശിന്റെ പൊക്കം. ജൂണിയര്‍ ഇന്ത്യന്‍ ക്യാമ്പിലും, കേരളാ ടീമിലും, കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലും പങ്കെടുത്തു. ക്രൈസ്റ്റ് കോളജിലെ സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകന് ജിജോ പോള്‍ ആണ് ആദര്‍ശിന്റെ പരിശീലകന്. ഇക്കഴിഞ്ഞ നാഷണല്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ വനിതാ ബാസ്കറ്റ്ബോള്‍ ടീമിന്റെ പരിശീലകനും കൂടിയാണ് അദ്ദേഹം.