കുടുംബങ്ങളുടെ കൂട്ടായ്മ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട സിഎംസി ഉദയ പ്രവിശ്യയിലെ സാമൂഹ്യ സേവന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച നാലും അതില്‍ കൂടുതലും മക്കളുള്ള കുടുംബങ്ങളുടെ കൂട്ടായ്മ ഫാ. ജോജി കല്ലിങ്ങല്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കത്തോലിക്കാ കുടുംബം ആകാശ മോക്ഷത്തിന്റെ സാദ്യശ്യമാക്കുന്നു എന്ന ചാവറയച്ഛന്റെ വാക്കുകളെ പ്രഘോഷിക്കും വിധം നാലും അതില്‍ കൂടുതലും മക്കളുള്ള കുടുംബങ്ങളുടെ കൂട്ടായ്മ ഇരിങ്ങാലക്കുട സിഎംസി ഉദയ പ്രവിശ്യയിലെ സാമൂഹ്യ സേവന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. മാള കാര്‍മ്മല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ചടങ്ങില്‍ ഉദയ പ്രോവിന്ഷ്യല് സിസ്റ്റര്‍ വിമല സിഎംസി അദ്ധ്യക്ഷത വഹിച്ചു. ഫാ.ജോജി കല്ലിങ്ങല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സാമൂഹ്യ സേവന വകുപ്പധ്യക്ഷസിസ്റ്റര് ബെനിറ്റ സിഎംസി , കാര്‍മ്മല്‍ കോളേജ് പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ സീന സിഎംസി, സോഷ്യല്‍ കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡിവീന സിഎംസി എന്നിവര്‍ പ്രസംഗിച്ചു.