മുരിയാട് പഞ്ചായത്തിന്റെ അങ്കണവാടി കലോത്സവം കോലു മിഠായി കോലു മിഠായി ഉദ്ഘാടനം ചെയ്തു

മുരിയാട് പഞ്ചായത്തിന്റെ അങ്കണവാടി കലോത്സവം കോലു മിഠായി ഗ്രന്ഥശാല സംഘം താലൂക്ക് പ്രസിഡന്റ് രാജന് നെല്ലായി ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: പഞ്ചായത്തിന്റെ പ്രഥമ അങ്കണവാടി കലോത്സവം കോലു മിഠായി ഗ്രന്ഥശാല സംഘം താലൂക്ക് പ്രസിഡന്റ് രാജന് നെല്ലായി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രതി ഗോപി, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി. പ്രശാന്ത്, കെ.യു. വിജയന്, എ.എസ്. സുനില്‍കുമാര്‍, സരിത സുരേഷ്, മിജി വത്സന്, മനീഷ മനീഷ്, മണി സജയന്, സിഡിഎസ് ചെയര്പേഴ്സന് സുനിത രവി, അന്‍സ ഏബ്രഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു.