പോംപെ സെന്റ് മേരിസ് ഹൈസ്കൂള്‍ 1974 എസ്എസ്എല്‍സി ബാച്ച് ഗോള്‍ഡന്‍ ജൂബിലി സംഗമം

കാട്ടൂര്‍ പോംപെ സെന്റ് മേരിസ് സ്കൂളിലെ നൊസ്റ്റാള്‍ജിയ 74 ബാച്ചിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷം സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും, ആലപ്പുഴ ജില്ലാ മുന്‍ കളക്ടറുമായിരുന്ന എം.എന്‍. ഗുണവര്ദ്ദനന് നിര്‍വഹിക്കുന്നു.
കാട്ടൂര്‍: കാട്ടൂര്‍ പോംപെ സെന്റ് മേരിസ് ഹൈസ്കൂള്‍ 1974 എസ്എസ്എല്‍സി ബാച്ചിന്റെ (50 -ാം വാര്‍ഷികം) ഗോള്‍ഡന്‍ ജൂബിലി ആഘോഷം മുന്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ എം.എന്‍. ഗുണവര്‍ദ്ധനന്‍ നിര്‍വഹിച്ചു. നൊസ്റ്റാള്‍ജിയ ചെയര്മാന് ഡോ. ഹനീഷ് ബാബു അധ്യക്ഷത വഹിച്ചു. സോവിനീറിന്റെ പ്രകാശനം സീനിയര്‍ അധ്യാപകന് ഇട്ട്യോച്ചന് ആലപ്പാട്ട് നിര്‍വഹിച്ചു. ആരോഗ്യമാസിക പ്രകാശനം എ.ഡി. ഫ്രാന്‍സിസ് ദേവസഹായം നിര്‍വഹിച്ചു. റിട്ടയ്ഡ് ഹെഡ്മാസ്റ്റര് എ.കെ. ജേക്കബ്, ഇപ്പോഴത്തെ ഹെഡ്മാസ്റ്റര് സജീവന്, സ്കൂള്‍ മാനേജര്‍ വിന്‍സെന്റ് പാനികുളം, നൊസ്റ്റാള്‍ജിയ 74 പ്രസിഡന്റ് വര്‍ഗീസ് ചാലിശേരി, കോര്‍ഡിനേറ്റര്‍മാരായ ഐഷ ബക്കര്‍, എന്‍.ഐ. സിദ്ധിഖ്, സെക്രട്ടറി വി.പി. ജോര്‍ജ്, ജയ്ഹിന്ദ് രാജന് എന്നിവര്‍ പ്രസംഗിച്ചു.
