അന്നം നല്കുന്ന കര്‍ഷകരെ അതിക്രൂരമായി അടിച്ചമര്‍ത്തുകയാണ് മോദി ഭരണം ചെയ്തുകൊണ്ടിരിക്കുന്നത്-വി.എസ്. സുനില്‍കുമാര്‍
എടതിരിഞ്ഞി: അന്നം നല്കുന്ന കര്‍ഷകരെ അതിക്രൂരമായി അടിച്ചമര്‍ത്തുന്നതിനാണ് മോദി ഭരണം ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം വി.എസ്. സുനില്‍കുമാര്‍. പി.എസ്. സുകുമാരന്‍ മാസ്റ്റര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അവകാശ കണ്ണീര്‍വാതകപ്രയോഗവും ദേശീയപാതയില്‍ മുള്ളാണി നിരത്തലുമാണ് കര്‍ഷകര്‍ക്ക് നേരെ ഉപയോഗിക്കുന്നത്. കര്‍ഷകരെ ദ്രോഹിക്കുന്ന മോദി കര്ഷകന് ഉണ്ടാക്കുന്ന അരി കൊണ്ട് രാഷ്ട്രീയം കളിക്കുകയാണ്. മോദിയുടെ ചിത്രമുള്ള അരിച്ചാക്കുകള്‍ നിരത്തി വഴിയോരക്കച്ചവടം നടത്തുന്നു. കേന്ദ്രസര്‍ക്കാര്‍ പരിഹാസ്യമായ പണിയാണ് ചെയ്യുന്നത്. വര്‍ഗീയ വിഭജനവും മതേതര വിഭജനവും പണമുയര്ത്തുന്ന കാവി രാഷ്ട്രീയത്തിന് അറുതി വരുത്തുന്നതിനു ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കണം. സിപിഐ മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ് സിപിഐ മണ്ഡലം സെക്രട്ടറി പി. മണി എന്നിവര്‍ സംസാരിച്ചു സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ.വി. രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. പടിയൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി വി. ആര് രമേഷ് സ്വാഗതവും ലോക്കല്‍ കമ്മിറ്റി അംഗം കെ.വി. ഹജീഷ് നന്ദിയും പറഞ്ഞു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം അനിതാ രാധാകൃഷ്ണന്, സെക്രട്ടറിയേറ്റ് അംഗം കെ.സി. ബിജു, പടിയൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി എം.എന്‍. സുഭാഷ്, പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാസഹദേവന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.