പ്രകൃതിയുമായി ഇഴുകിചേരാത്ത നിര്‍മിതികള്‍ കാലാവസ്ഥയെ ഗണ്യമായി സ്വാധീനിക്കുന്നു: വി.ഡി. സതീശന്

ഇരിങ്ങാലക്കുട നഗരസഭ ഞാറ്റുവേല മഹോത്സവം സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി. സതീശന് ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: പ്രകൃതിയുമായി ഇഴുകിചേരാത്ത നിര്‍മിതികള്‍ കാലാവസ്ഥയെ ഗണ്യമായി സ്വാധീനിക്കുന്നതായി വി.ഡി. സതീശന് അഭിപ്രായപ്പെട്ടു. നഗരസഭ ഞാറ്റുവേല മഹോത്സവം സമാപനസമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ നയരൂപീകരണത്തില്പോലും കാലാവസ്ഥാ വ്യതിയാനം സ്വാധീനിക്കുന്നു. കാലാവസ്ഥ വ്യതിയാനം ലോകത്തെ സമസ്ത മേഖലകളേയും മാറ്റിമറിക്കുന്നതായി അദ്ദഹം കൂട്ടിച്ചേര്‍ത്തു. നഗരസഭാധ്യക്ഷ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷതവഹിച്ചു. കൗണ്‍സിലര്‍മാരായ സോണിയ ഗിരി, അഡ്വ.കെ.ആര്. വിജയ, ബൈജു കുറ്റിക്കാടന്‍, അല്‍ഫോന്‍സ് തോമസ്, ഒ.എസ്. അവിനാഷ്, ജോ. കണ്‍വീനര്‍മാരായ പി.ആര്. സ്റ്റാന്‍ലി, യു.എ. ആന്‍സി, നഗരസഭ സെക്രട്ടറി എം.എച്ച്. ഷാജിക് എന്നിവര്‍ പ്രസംഗിച്ചു.