ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അന്താരാഷ്ട്ര ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഏകദിന സെമിനാറില്‍ ഇന്ത്യ ടുഡേ സര്‍വേയില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ബിസിഎ കോളജായി തെരഞ്ഞെടുക്കപ്പെട്ട ക്രൈസ്റ്റ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ ഉപഹാരംനല്‍കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം ഫോഗ് കമ്പ്യൂട്ടിംഗിലെ അനന്തസാധ്യതകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അന്താരാഷ്ട്ര ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. സൂറിച്ച് ടിസിഎസ്ലെ സൊല്യൂഷന് ആര്‍ക്കിടെക്ടായ ഡോ. ബിനോയ് സേവ്യര്‍, കോട്ടയം ഐഐടി അസിസ്റ്റന്റ് പ്രഫ.ഡോ. ജോണ്‍ പോള്‍ മാര്ട്ടിന് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് ഉദ്ഘാടനംനിര്‍വഹിച്ചു. ഇന്ത്യ ടുഡേ സര്‍വേയില്‍ ഏറ്റവും മികച്ച രണ്ടാമത്തെ ബിസിഎ കോളജായി തെരഞ്ഞെടുക്കപ്പെട്ട ക്രൈസ്റ്റ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന് ചടങ്ങില്‍ ഉപഹാരംസമര്‍പ്പിച്ചു ആദരിച്ചു.