പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് വയനാട് അതിജീവന ഫണ്ട് മന്ത്രി ഡോ. ആര്. ബിന്ദുവിന് കൈമാറി

പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക മന്ത്രി ഡോ. ആര്. ബിന്ദുവിന് കൈമാറുന്നു.
ഇരിങ്ങാലക്കുട: വയനാടിനെ വീണ്ടെടുക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച തുക 35,000 രൂപ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗണ്‍ യൂണിറ്റ് മന്ത്രി ഡോ. ആര്. ബിന്ദുവിന് കൈമാറി. യൂണിറ്റ് സെക്രട്ടറി കെ.എച്ച്. ഷെറിന് അഹമ്മദ്, ഡോ. കെ.പി. ജോര്‍ജ്, ദീപ ആന്റെണി, മുരളി നടക്കല്‍, പി.എന്‍. സുനില്‍, പി.എം. അബ്ദുള്‍ റഹീം, മഹേഷ് ഇരിങ്ങാലക്കുട, രാധാകൃഷ്ണന് വെട്ടത്ത് എന്നിവര്‍ പങ്കെടുത്തു.