നാദോപാസന സംഗീത സഭ പ്രസിഡന്റ് സോണിയ ഗിരി, സെക്രട്ടറി പി. നന്ദകുമാര്‍
ഇരിങ്ങാലക്കുട: നാദോപാസന സംഗീത സഭയുടെ പുതിയ ഭാരവാഹികളായി സോണിയ ഗിരി (പ്രസിഡന്റ്), എ.എസ്. സതീശന് വാരിയര്‍, ജിഷ്ണു സനത്ത് (വൈസ് പ്രസിഡന്റുമാര്‍), പി. നന്ദകുമാര്‍ (സെക്രട്ടറി), ഷീല മേനോന് (ജോ. സെക്രട്ടറി), ജി. മുരളി പഴയാറ്റില്‍ (ട്രഷറര്‍), ടി. ഉണ്ണികൃഷ്ണ മേനോന് (പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍) എന്നിവരേയും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ടി.ആര്. രാമന് നമ്പ്യാര്‍, ശിവദാസ് പള്ളിപ്പാട്ട്, ജയശ്രീ ഹരിദാസ്, പി.കെ. ഉണ്ണികൃഷ്ണന് അവിട്ടത്തൂര്‍, രഘു പുത്തില്ലം, ആശ സുരേഷ്, സുചിത്ര വിനയന്, വി.കെ. ഗിരീഷ് കുമാര്‍ എന്നിവരേയും, ഇന്റേണല്‍ ഓഡിറ്ററായി കെ.ആര്. മുരളീധരനേയും തെരഞ്ഞെടുത്തു.