സെന്റ് ജോസഫ്സ് കോളജ് മനഃശാസ്ത്രം വിഭാഗം അസോസിയേഷന് ഉദ്ഘാടനം

സെന്റ് ജോസഫ്സ് കോളജ് മനഃശാസ്ത്രം വിഭാഗം അസോസിയേഷന് ഉദ്ഘാടനം സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് മനഃശാസ്ത്രം വിഭാഗം അസോസിയേഷന് ഉദ്ഘാടനം സെല്‍ഫ് ഫിനാന്‍സിംഗ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് നിര്‍വഹിച്ചു. സൈനര്‍ജി എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ മുഖ്യാതിഥിയായിരുന്ന നബീല്‍ മുഹമ്മദ് മനഃശാസ്ത്ര സംബന്ധമായ തുടര്‍ പഠന സാധ്യതകളെ കുറിച്ചും തൊഴില്‍ സാധ്യതകളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തി. അസോസിയേഷന് സെക്രട്ടറി ഹൃദ്യ വല്‍സരാജ് നന്ദി പറഞ്ഞു.