ശ്രീ കൃഷ്ണജയന്തി ആഘോഷം; ചിരിതൂകി, കളിയാടി കണ്ണനും ഗോപികമാരും

ഇരിങ്ങാലക്കുടയില്‍ ശ്രീകൃഷ്ണ ജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ശോഭയാത്ര.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട മേഖലയില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ നടന്ന ശോഭയാത്രയില്‍ പലതരം കൃഷ്ണവേഷങ്ങള്‍ നിറഞ്ഞാടി. ഗോപികാനൃത്തവും നിശ്ചലദൃശ്യവുമൊക്കെയായി വിഭവസമൃദ്ധമായിരുന്നു പിറന്നാളാഘോഷം. വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ വര്‍ണശബളമായ ഘോഷയാത്രകള്‍ നടന്നു. നൂറുകണക്കിന് ആളുകള്‍ ഘോഷയാത്രയില്‍ പങ്കെടുത്തു. വിവിധ ക്ഷേത്രങ്ങളില്‍ ഘോഷയാത്രകള്‍ സമാപിച്ചശേഷം കലാപരിപാടികള്‍, ഉറിയടി മത്സരം, പ്രസാദ വിതരണം എന്നിവ നടന്നു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ വിവിധ മേഖലകളില്‍ നിന്നും ഘോഷയാത്രകള്‍ ആല്ത്തറക്കല് എന്നിചേരുകയും തുടര്‍ന്ന് എല്ലാ ഘോഷയാത്രകളും ഒരുമിച്ച് കൂടല്‍മാണിക്യം ക്ഷേത്രത്തിനു മുന്നില്‍ സമാപിക്കുകയായിരുന്നു.
