സൗജന്യ കണ്ണ് പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൊമ്പിടിഞ്ഞമാക്കല്‍ പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റമ്പിള്‍ ട്രസ്റ്റിന്റെയും കൊച്ചിന് ഐ കെയര്‍ ഫൗണ്ടേഷന് ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ സൗജന്യ കണ്ണ് പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ സോണ്‍ ചെയര്മാന് അഡ്വ. ജോണ്‍ നിധിന് തോമസ് ഉദ്ഘാടനം ചെയ്തു. ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഹാരീഷ് പോള്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ക്യാമ്പ് ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി, ടിനോ ജോസ്, ശിവന് നെന്മാറ എന്നിവര്‍ സംസാരിച്ചു.