ക്രൈസ്റ്റ് കോളജിലെ തവനിഷിന്റെ നേതൃത്വത്തില്‍ ശാസ്താംപൂവം നഗറില്‍ ഭവന നിര്‍മാണ പദ്ധതിക്കായി ഭൂമി ഒരുക്കി
ഇരിങ്ങാലക്കുട: കൊടകര ബ്ലോക്ക് പഞ്ചായത്ത് പിവിടിജി ഗുണഭോക്താക്കള്‍ക്കായി പി.എം. ജന്മന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശാസ്താംപൂവം നഗറിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട എട്ട് കുടുംബത്തിന് അനുവദിച്ച ഭവന നിര്‍മാണ പദ്ധതിക്കായി അവരുടെ ഭൂമി ഒരുക്കി. ക്രൈസ്റ്റ് കോളജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. പ്രവര്‍ത്തിയുടെ ഉദ്ഘാടനം കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരന് നിര്‍വഹിച്ചു.
മറ്റത്തൂര്‍ ഗ്രാമപ്പഞ്ചായത് പ്രസിഡന്റ് വി.ബി. അശ്വതി അധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് മുഖ്യാഥിതിയായിരുന്നു. ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സജിത രാജീവന്, ഡിവിഷന് മെമ്പര്‍ ഇ.കെ. സദാശിവന്, വാര്‍ഡ് മെമ്പര്‍ ചിത്ര സൂരജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍, തവനിഷ് സംഘടന സ്റ്റാഫ് കോ ഓര്‍ഡിനേറ്റര്‍ മുവിഷ് മുരളി തവനിഷ് സംഘടനയുടെ 120 ഓളം വരുന്ന വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.