യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിലെ ഇന്സെപ്ഷന് 2024 ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
വള്ളിവട്ടം: യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജില്‍ ബിടെക് വിദ്യാര്‍ഥികള്‍ക്കായി ഇന്സെപ്ഷന് 2024 ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ നൈപുണ്യ വികസനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും അതിനായി സംസ്ഥാന സര്‍ക്കാര്‍ പുതുതായി രൂപീകരിക്കുന്ന കര്മ്മപദ്ധതികളെപ്പറ്റിയും വിദ്യാര്‍ഥികളും രക്ഷിതാക്കളുമായി മന്ത്രി ഡോ. ആര്. ബിന്ദു സംവദിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ജോസ് കെ. ജേക്കബ് അധ്യക്ഷത വഹിച്ചു.
ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച വൊക്സലന്സ് പ്രസംഗ മത്സര വിജയികള്‍ക്ക് മന്ത്രി ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി കോളജ് എന്‍എസ്എസും മാനേജ്മെന്റും സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി പ്രിന്‍സിപ്പല്‍ മന്ത്രിക്ക് കൈമാറി.
കോളജില്‍ ആരംഭിക്കുന്ന എല്‍ബിഎസ് കോഴ്സുകളുടെ ഫ്രാഞ്ചൈസി സര്‍ട്ടിഫിക്കറ്റ് മന്ത്രി പ്രിന്‍സിപ്പാളിന് നല്കി. ചടങ്ങില്‍ വെള്ളാങ്ങല്ലുര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, വെള്ളാങ്ങല്ലുര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി, ഫെഡറല്‍ ബാങ്ക് റീജിയണല്‍ ഹെഡ് എസ്. അശ്വതി, പിടിഎ വൈസ് പ്രസിഡന്റ് ശശി വെളിയത്ത്, ഡോ. കെ.കെ. നാരായണന്, ഡോ. എം.വി. ജോബിന്, ഡോ. ആര്. പ്രേംശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.