കലാനിലയം ഗോപിക്ക് പട്ടിക്കാംതൊടി പുരസ്കാരം

ഇരിങ്ങാലക്കുട: സദനം കഥകളി അക്കാദമിയും പട്ടിക്കാംതൊടി ട്രസ്റ്റും സംയുക്തമായി നല്കി വരാറുള്ള പട്ടിക്കാംതൊടി പുരസ്കാരം കലാനിലയം ഗോപിക്ക്. കഥകളി ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച കലാനിലയം ഗോപിക്ക് സെപ്റ്റംബര്‍ 28ന് സദനത്തില്‍ വെച്ച് നടക്കുന്ന പട്ടിക്കാംതൊടി ജയന്തി ദിവസം പുരസ്കാരം സമര്‍പ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സദനം ബാലകൃഷ്ണന്, കലാനിലയം ബാലകൃഷ്ണന്, സദനം ഹരികുമാര്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ കൂടിയാണ് കഥകളി ആചാര്യനായ ഗോപി.