ജലസാക്ഷരത കൈവരിക്കുവാന്‍ ആളൂര്‍ പഞ്ചായത്ത് നീന്തല്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
ആളൂര്‍: നീന്താന്‍ അറിയാത്ത എല്ലാ കുട്ടികളെയും പഠിപ്പിക്കുക അതു വഴി പഞ്ചായത്തിലെ കുട്ടികള്‍ 100% ജലസാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് നീന്തല്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. കല്ലേറ്റുംകരയിലെ കേരള ഫീഡ്സിനു സമീപമുള്ള പന്തലിചിറയിലാണ് പരിശീലനം നല്‍കിയത്. കൊമ്പിടിഞ്ഞാമാക്കലിലെ മൂത്തേടത്ത് ഹരിലാലിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. കുട്ടികളോപ്പംവന്നിരുന്ന രക്ഷിതാക്കളില്‍ അമ്മമാരും ഈ അവസരം ഉപയോഗിച്ച് നീന്തുവാന്‍ പഠിച്ചു.
എല്ലാ കുട്ടികള്‍ക്കും നീന്തുവാന്‍ പഠിക്കുന്നതിന് ഈ വര്‍ഷം തന്നെ ക്രിസ്മസ് അവധിയില്‍ വീണ്ടും അവസരം ഒരുക്കുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അറിയിച്ചു. സമാപന യോഗത്തില്‍ പ്രിസിഡന്റ് കെ.ആര്. ജോജോ, വൈസ് പ്രസിഡന്റ് രതി സുരേഷ്, വാര്‍ഡ് മെമ്പര്‍മാരായ ഓമന ജോര്‍ജ്. പി.സി. ഷണ്മുഖന്, മേരി ഐസക്, ടി.വി. ഷാജു, കെ.ബി. സുനില്‍ എന്നിവര്‍ പങ്കെടുത്തു.