ശാന്തിനികേതന്‍ കലോത്സവം മികച്ച കുച്ചുപ്പുടി നര്‍ത്തകി സൗപര്‍ണിക നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളിലെ കലോത്സവം മികച്ച കുച്ചുപ്പുടി നര്‍ത്തകി സൗപര്‍ണിക നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന്, പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, ഹെഡ്മിസ്ട്രസ് സജിത അനില്‍ കുമാര്‍, പിടിഎ വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍, എക്സിക്യൂട്ടീവ് മെമ്പര്‍ അജയകുമാര്‍, മാനേജര്‍ പ്രഫ. എം.എസ്. വിശ്വനാഥന്, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ നടന്നു. കണ്‍വീനര്‍ രേഷ്മ ആര്. മേനോന്, വി.എ. ശശികല എന്നിവര്‍ നേതൃത്വം നല്കി.