പടിയൂര്‍ സബര്‍മതി സാംസ്കാരിക വേദി സൗജന്യ മെഡിക്കല്‍ ക്യാമ്പും പെന്ഷന് വിതരണ ഉദ്ഘാടനവും നടത്തി
എടതിരിഞ്ഞി: പടിയൂര്‍ സബര്‍മതി സാംസ്കാരിക വേദിയുടെ നേതൃത്വത്തില്‍ സാമ്പത്തികമായും ശാരീരികമായും അവശത അനുഭവിക്കുന്നവര്‍ക്ക് പ്രതിമാസ പെന്ഷന് വിതരണവും ശാന്തിഭവന് പാലിയേറ്റിവ് ഹോസ്പിറ്റലിന്റെയും ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയുടെ സഹകരണത്തോടെ മെഡിക്കല്‍ ക്യാമ്പും നടത്തി. കെപിസിസി വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയും ആയ വി.ടി. ബല്‍റാം യോഗം ഉദ്ഘാടനം ചെയ്തു. സബര്‍മതി പ്രസിഡന്റ് ബിജു ചാണാശേരി അധ്യക്ഷത വഹിച്ചു.
പ്രതിമാസ പെന്ഷന് വിതരണോദ്ഘാടനം ഡിസിസി സെക്രട്ടറി ശോഭ സുബിന് നിര്‍വ്വഹിച്ചു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സന് മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് പടിയൂര്‍ മണ്ഡലം പ്രസിഡന്റ് എ.ഐ സിദ്ധാര്ത്ഥന്, പടിയൂര്‍ ക്ഷീര സംഘം പ്രസിഡന്റ് ടി.കെ. ഉണ്ണികൃഷ്ണന് മാസ്റ്റര്‍, പഞ്ചായത്ത് മെമ്പര്‍ സുനന്ദ ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. സബര്‍മതി സെക്രട്ടറി കെ.കെ. ഷൗക്കത്തലി സ്വാഗതവും, ട്രഷറര്‍ ഒ.എന്‍ ഹരിദാസ് നന്ദിയും പ്രാകാശിപ്പിച്ചു.