മെഡിസെപ് അപാകതകള്‍ ഉടന്‍ പരിഹരിക്കുക, കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് അസോസിയേഷന്
ഇരിങ്ങാലക്കുട: കേരളത്തിലെ സര്‍വീസ് പെന്‍ഷന്‍കാരുടെ മെഡിസെപ് പദ്ധതി അപാകതകള്‍ പരിഹരിച്ച് മുഴുവന്‍ പെന്‍ഷന്‍കാര്‍ക്കും ഒപി ചികിത്സ ഉള്‍പ്പടെ ലഭ്യമാക്കണമെന്നു മൂര്‍ക്കനാട് ചേര്‍ന്ന കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് അസോസിയേഷന് പൊറത്തിശേരി മണ്ഡലം കണ്വെന്ഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ ജോ സെക്രട്ടറി കെ.ബി. ശ്രീധരന് കണ്വെന്ഷന് ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് വി.കെ. ലൈല അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി. മുരളീധരന് നിയോജകമണ്ഡലം സെക്രട്ടറി ഇ.ഡി. ജോസ്, വനിത ഫോറം കണ്‍വീനര്‍ കമലം, മെനന, കെ. വേലായുധന്, കാര പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു പുതിയ പൊറത്തിശേരി മണ്ഡലം ഭാരവാഹികളായി പ്രസിഡന്റ് വി.കെ. ലൈല, വൈസ് പ്രസിഡന്റ് ബേബി ഗീത, സെക്രട്ടറി ക്ലാര പീറ്റര്‍, ജോ. സെക്രട്ടറി സി.എ. ഗ്രേസി, ട്രഷറര്‍ കെ.ജെ. മോളി എന്നിവരെ തെരഞ്ഞെടുത്തു.