തൊമ്മാന ജംഗ്ഷനു സമീപം നിയന്ത്രണം വിട്ട ലോറി കാല്‍നടയാത്രികനെ ഇടിച്ച് വീട്ടുമതിലിലും തകര്‍ത്തു
പരിക്കേറ്റയാള്‍ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലാണ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട-പോട്ട സംസ്ഥാനപാതയില്‍ തൊമ്മാന ജംഗ്ഷനു സമീപം നിയന്ത്രണം വിട്ട ലോറി കാല്‍നടയാത്രികനെ ഇടിച്ച് വീട്ടുമതിലിലും ഇടിച്ച് അപകടം. ഇന്നലെ രാവിലെ 6.30 ഓടെയാണ് അപകടം നടന്നത്. ചാലക്കുടി ഭാഗത്തുനിന്നും ഇരിങ്ങാലക്കുട ഭാഗത്തേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. തൊമ്മാന സ്വദേശി കോക്കാട്ട് വീട്ടില്‍ ഷിജു (49) വിനാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട ലോറി പ്രഭാതനടത്തം കഴിഞ്ഞ് വരുന്ന ഷിജുവിനെ ഇടിച്ച് തെറിപ്പിച്ച് ശേഷം പറപ്പുള്ളി ജെറാള്‍ഡ് എന്നയാളുടെ വീട്ടുമതിലില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരപരിക്കേറ്റ ഷിജുവിനെ കൊച്ചി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്കു പരിക്കേറ്റ ഷിജു അത്യാഹിത വിഭാഗത്തിലാണ് ചികില്‍സയിലുള്ളത്. ജെറാള്‍ഡിന്റെ വീട്ടുമതിലും ഗേറ്റും തകര്‍ന്നിട്ടുണ്ട്.