ബികോം ടാക്സേഷന് വിഭാഗം സംഘടിപ്പിച്ച ടിജാര 2കെ24 ക്രൈസ്റ്റ് കോളജില് നടന്നു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് ബികോം ടാക്സേഷന് വിഭാഗം സംഘടിപ്പിച്ച ടിജാര 2കെ24 കോളജ് പ്രിന്സിപ്പല് റവ.ഡോ. ജോളി ആന്ഡ്രൂസ് ഉദ്ഘാടനംചെയ്തു. മാനേജര് ഫാ. ജോയ് പീണിക്കപ്പറമ്പില് അനുഗ്രഹപ്രഭാഷണം നടത്തി. സംഗീതസായാഹ്നം സംഗീതജ്ഞന് എം.എന്. സാകി ഉദ്ഘാടനംചെയ്തു. ബികോം ടാക്സേഷന് വിഭാഗം കോ-ഓര്ഡിനേറ്റര് ഡോ. പി.എല്. ജോര്ജ്, സ്വാശ്രയവിഭാഗം കോ-ഓര്ഡിനേറ്റര് ഡോ.ടി. വിവേകാനന്ദന്, ടിജാര 2കെ24 കോ- ഓര്ഡിനേറ്റര് അസി.പ്രഫ.കെ. ലിപിന്രാജ്, അസി.പ്രഫ.വി. സിജി പോള്, അഗ്നല് റോയ് എന്നിവര് പ്രസംഗിച്ചു.