ക്രൈസ്റ്റ് കോളജ് ഇംഗ്ലീഷ് അസോസിയേഷന് ഉദ്ഘാടനവും പ്രഭാഷണവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ഇംഗ്ലീഷ് വിഭാഗം അസോസിയേഷന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രഭാഷണം സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. സ്വാശ്രയ വിഭാഗം കോ ഓര്‍ഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, അസോസിയേറ്റ് പ്രഫസര്‍ മേരി പത്രോസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവ്യര്‍ ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍, ഡോ. പി. ഹേമലത, ഇംഗ്ലീഷ് വകുപ്പ് മേധാവി, കോളജ് യൂണിയന് ജനറല്‍ സെക്രട്ടറി എം.എസ്. സാന്ദ്ര എന്നിവര്‍ സംസാരിച്ചു. മുഖ്യാതിഥി, പ്രഗത്ഭനായ അക്കാദമിക് ഇന്‍സ്ട്രക്ടറും കോര്‍പ്പറേറ്റ് പരിശീലകനും ബേസിക് സയന്‍സസ് ആന്‍ഡ് ഹ്യുമാനിറ്റീസ് ഡിപ്പാര്‍ട്ട്മെന്റിലെ ഫാക്കല്‍റ്റിയുമായ ഹിംഗ്സ്റ്റണ് സേവ്യര്‍, സ്വയം ആത്മപരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ചും സോഫ്റ്റ് സ്കില്‍സിന്റെ വളര്‍ച്ചയെയും പക്വതയെയും കുറിച്ച് ബോധവല്‍ക്കരണ പ്രഭാഷണം നടത്തി.