ക്രൈസ്റ്റ് നഗര്‍ റെസിഡന്‍സ് അസോസിയഷന്റെ ആഭിമുഖ്യത്തില്‍ ഡോ. ജോയല്‍ ആന്റണിയെ ആദരിച്ചു

ഡോ. ജോയല്‍ ആന്റ്ണിയെ ക്രൈസ്റ്റ് നഗര്‍ റെസിഡന്റ്സിന്റെ ആഭിമുഖ്യത്തില്‍ പ്രതീക്ഷാഭവന്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സീമ പോള്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു. പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത്ത്, സെക്രട്ടറി ഷാജു കണ്ടംകുളത്തി ട്രഷര്‍ മാത്യു ജോര്‍ജ്ജ് എന്നിവര്‍ സമീപം.
ഇരിങ്ങാലക്കുട: പ്രശസ്ത സുജോക്ക് ചികിത്സകനും ആയുര്‍േവദ ഡോക്ടറുമായ ജോയല്‍ ആന്റ്ണിയെ ക്രൈസ്റ്റ് നഗര്‍ റെസിഡന്‍സ് സഅസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സേവന പുരസ്കാര്‍ നല്കി ആദരിച്ചു. റെസിഡന്ശ് അസോസിയേഷന് പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രതീക്ഷാഭവന്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സീമ പോള്‍ ഡോ. ജോയലിനെ പെന്നാടയണിയിച്ചു ഉപഹാരം നല്കി. സെക്രട്ടറി ഷാജു അബ്രാഹം കണ്ടംകുളത്തി സ്വാഗതവും ട്രഷര്‍ മാത്യു ജോര്‍ജജ് നന്ദിയും പറഞ്ഞു. സുചോക്ക്, തായ് മര്മ്മമേഖലകളിലുള്ള വൈദഗ്ധ്യം നിറഞ്ഞതും ചിലവ് കുറഞ്ഞതുമായ ചികിത്സകളെ ആയുര്‍വ്വേദവുമായി സമന്വയിപ്പിച്ച് കൊണ്ടുള്ള ഡോക്ടറുടെ സേവന മേഖലകളെ പരിഗണിച്ചാണ് ആദരവ്. ടി.വി. സോമന് മുഖ്യ അവതരണം നടത്തി. എക്സിക്യൂട്ടീവ് അംഗങ്ങളായ ബെന്നി പള്ളായി, തോമസ് മാവേലി, സക്കീര്‍ ഓലക്കോട്ട്, ആനി പോള്‍, ഡെല്റ്റി ജീസന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.