ക്രൈസ്റ്റ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ എക്സലന്റ് സ്ലൈഡ് ബാറ്റില്‍ ഇവന്റ് നടത്തി

ക്രൈസ്റ്റ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ നടന്ന എക്സലന്റ് സ്ലൈഡ് ബാറ്റില്‍ ഇവന്റില്‍ ജേതാക്കളായവര്‍.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തില്‍ എക്സലന്റ് സ്ലൈഡ് ബാറ്റില്‍ ഇവന്റ് നടത്തി. എക്സല്‍ മത്സരത്തില്‍ ബെനിറ്റോ ബാബു ഒന്നാം സ്ഥാനവും പവര്‍ പോയിന്റ് മത്സരത്തില്‍ ഒലീവിയ റോസ് പോള്‍ ഒന്നാം സ്ഥാനവും നേടി. പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ സമ്മാനദാനം നിര്‍വഹിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം വിഭാഗത്തിന്റെ മേധാവി കെ.കെ. പ്രിയങ്ക, അസിസ്റ്റന്റ് പ്രഫസര്‍ വിജി വിശ്വനാഥന്, അസിസ്റ്റന്റ് പ്രഫസര്‍ നസീറ, അസിസ്റ്റന്റ് പ്രഫസര്‍ ബ്ലസി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.