ഇരിങ്ങാലക്കുട നഗരസഭയുടെ കേരളോത്സവ സമാപന സമ്മേളനം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: നഗരസഭയുടെ കേരളോത്സവത്തിന്റെ സമാപന സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം നടത്തി. വിജയികളായ 250 ഓളം മത്സരാര്‍ഥികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം നടത്തി. വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് വെള്ളാനിക്കാരന്‍, പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിഷ ജോബി ഹെല്‍ത്ത് വിഭാഗം ജീവനക്കാര്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.