ഒരു ലഹരികേസ് മൂന്നാക്കി തിരിമറി: ആളൂര്‍ എസ്എച്ച്ഒ ക്കു സസ്പെന്ഷന്

ആളൂര്‍: ഒരു ലഹരി മരുന്നു കേസ് മൂന്നാക്കി തിരിമറി കാണിച്ച സംഭവത്തില്‍ ആളൂര്‍ എസ്എച്ച്ഒ കെ.എം. ബിനീഷിന് സസ്പെന്ഷന്. എംഡിഎംഎയുമായി മൂന്നു പേര് അറസ്റ്റിലായ കേസ് മൂന്ന് കേസുകളാക്കി മാറ്റുകയായിരുന്നു. ഫെബ്രുവരിയില്‍ രജിസ്റ്റര്‍ ചെയ്ത കേസാണിത്. ഈ കേസില്‍ മൂന്നു പേരാണ് പ്രതികളായി ഉണ്ടായിരുന്നത്. മൂന്നു കേസാക്കിയതോടെ കേസിലുണ്ടായിരുന്ന മൂന്നു പേര്‍ക്കും ജാമ്യം കിട്ടുന്ന അവസ്ഥയുണ്ടായി. നിശ്ചിത അളവില്‍ ലഹരി വസ്തുക്കള്‍ ഉണ്ടെങ്കിലേ ജാമ്യമില്ലാ വകുപ്പ് ചുമത്താനാകൂ. മാത്രവുമല്ല, ലഹരി കേസുകള്‍ പെരുപ്പിച്ചു കാണിച്ചുവെന്നും നപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ലഹരിക്കേസിനെ ദുര്‍ബലപ്പെടുത്തുമെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി ബി. കൃഷ്ണകുമാറാണ് നടപടിയെടുത്തത്.