സെന്റ് ജോസഫ്സ് കോളജില്‍ കുട്ടികള്‍ക്കായുള്ള സമ്മര്‍ ക്യാമ്പിനു തുടക്കമായി

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന്റെ ദര്‍ശന കൗണ്‍സിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമ്മര്‍ ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് നിര്‍വഹിച്ചു. ഹോളി ഫാമിലി സന്യാസസമൂഹത്തിലെ ഫാമിലി അപ്പൊസ്തലേറ്റ് കൗണ്‍സിലര്‍ സിസ്റ്റര്‍ ഡെല്‍സി പൊറുത്തൂര് അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി, ഫാമിലി കൗണ്‍സിലര്‍ സിസ്റ്റര്‍ ഏയ്ഞ്ചലിന്, അഡ്വ. ലീന ഷാജു എന്നിവര്‍ സംസാരിച്ചു.
ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി 20 ദിവസം നീണ്ടു നില്ക്കുന്ന ക്യാമ്പാണ് ഒരുക്കിയിട്ടുള്ളത്. മോട്ടിവേഷന്‍ ക്ലാസുകള്‍ക്കൊപ്പം ലൈഫ് സ്കില്ലുകള്‍ വളര്‍ത്തിയെടുക്കാനുതകുന്ന വിവിധ പ്രവര്‍ത്തനങ്ങളും കളികളും ക്യാമ്പിന്റെ ഭാഗമാണ്. ജില്ലയിലെ പല സ്ഥലങ്ങളില്‍ നിന്നായി 190 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്. 20ന് ക്യാമ്പ് സമാപിക്കും.