വെള്ളാനിയിലെ ഫ്ലാറ്റ് നിര്‍മാണം നിലച്ചു; കോണ്‍ഗ്രസ് സായാഹ്നധര്‍ണ നടത്തി

വെള്ളാനിയിലെ ഫ്ലാറ്റ് സമുച്ചത്തിന്റെ നിര്‍മാണം നിലച്ചതില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നധര്‍ണ മുന്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ഉദ്ഘാടനം ചെയ്യുന്നു.
കാറളം: വെള്ളാനിയിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ നിര്‍മാണം നിലച്ചതില്‍ കോണ്‍ഗ്രസ് പ്രതിഷേധ സായാഹ്നധര്‍ണ നടത്തി. മുന്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ ധര്‍ണ ഉദ്ഘാടനംചെയ്തു. കാറളം പഞ്ചായത്തിലെ ഭൂരഹിതരായ 70 കുടുംബങ്ങള്‍ക്ക് നല്‍കാനായി 2020ല്‍ നിര്‍മാണം ആരംഭിച്ചതാണ് ലൈഫ് മിഷന് ഫ്ലാറ്റ് പദ്ധതി. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷതവഹിച്ചു.
ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.എം.എസ്. അനില്‍കുമാര്‍, ഡിസിസി സെക്രട്ടറി അഡ്വ. സതീഷ് വിമലന്, കാട്ടൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാറ്റോ കുര്യന്, സീനിയര്‍ നേതാക്കളായ തങ്കപ്പന് പാറയില്‍, തിലകന് പൊയ്യാറ, ബ്ലോക്ക് ഭാരവാഹികളായ വി.ഡി. സൈമണ്‍, ഇ.ബി. അബ്ദുള്‍ സത്താര്‍ എന്നിവര്‍ സംസാരിച്ചു. കാറളം ആലുംപറമ്പില്‍ നിന്നുള്ള പ്രതിഷേധജാഥയ്ക്ക് ലൈജു ആന്റണി, പി.എസ്. മണികണ്ഠന്, കെ.ബി. ഷമീര്‍, സജീഷ് ജോസഫ്, ഷാജി ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്കി.