സാമൂഹികനീതി വകുപ്പിന്റെ ഭിന്നശേഷി നിര്‍ണയ മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പ് സംഘടിപ്പിച്ചു

ഭിന്നശേഷി നിര്‍ണയ മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പ് മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
പുല്ലൂര്‍: സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി നിര്‍ണയ മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ആളൂര്‍, മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും ഐഡികാര്‍ഡും നല്‍കുന്നതിനായി നടത്തിയ ക്യാമ്പ് മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന് വിശിഷ്ടാതിഥിയായി. ആളൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, വാര്‍ഡ് അംഗം എ.പി. സേവ്യര്‍, ജില്ലാ സാമൂഹികനീതി വകുപ്പ് ഓഫീസര്‍ കെ.ആര്. പ്രദീപന്, ഡോ. എം.ജി. ശിവദാസ്, ഫാ. യേശുദാസ് കൊടകരക്കാരന്‍, ഡോ. സൗമ്യ, സവിത രാജ്, കെ.പി. സജീവ് എന്നിവര്‍ പ്രസംഗിച്ചു.