കെഎസ്ടിഎ ഉപജില്ല കമ്മിറ്റി വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്കി

ഇരിങ്ങാലക്കുട: കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റി വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്കി. കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. സജന് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് വര്‍ഷ രാജേഷ് അധ്യക്ഷത വഹിച്ചു. ഉപജില്ലാ സെക്രട്ടറി കെ.ആര് സത്യപാലന്, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ. താജുദ്ദീന്, കെ.വി. വിദ്യ, ഉപജില്ല ട്രഷറര്‍ ജ്യോതിഷ്, സംസ്ഥാന കമ്മിറ്റി അംഗം ദീപാ ആന്റണി, മുന്‍ സംസ്ഥാന എക്സി. അംഗം സി.എ. നസീര്‍, മുന്‍ ജില്ലാ പ്രസിഡന്റ് ഡെന്നി കെ. ഡേവിസ്, മുന്‍ ജില്ലാ ജോ. സെക്രട്ടറി ടി.എസ്. സജീവന് ഉള്‍പ്പടെ 18 അധ്യാപകരാണ് വിരമിച്ചത്.