ക്രൈസ്റ്റ് കോളജില്‍ ലഹരിക്കെതിരേയുളള ക്യാമ്പയിന് ആരംഭിച്ചു

ഇരിങ്ങാലക്കുട: സ്കൂളുകളിലും കോളജിലും വര്‍ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം സ്പോര്‍ട്സിലൂടെ നിര്മാര്ജനംചെയ്യാം എന്ന സന്ദേശവുമായി
ക്രൈസ്റ്റ് കോളജിലെ ബിപിഇ ഡിപ്പാര്‍ട്ട്മെന്റിന്റെ ആഭിമുഖ്യത്തില്‍ ലഹരിക്കെതിരേയുളള കാമ്പയിന് മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. കാമ്പയിനിന്റെ ഭാഗമായി സ്പോര്‍ട്സിന്റെ പ്രധാന്യംവിളിച്ചോതുന്ന എയറോബിക്സ്, ഫുട്ബോള്‍ ഡാന്‍സ്, ഗെയിം എക്സിബിഷന് എന്നിവ ബിപിഇ ഡിപ്പാര്‍ട്ട്മെന്റ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, ബിപിഇ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.