ക്രൈസ്റ്റ് കോളജിന് മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള അംഗീകാരം

എസ്.ആര്. ജിന്‍സി, കെ.ജെ. കൃഷ്ണാഞ്ജലി.
ഇരിങ്ങാലക്കുട: കാലിക്കട്ട് സര്‍വകലാശാലയിലെ മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള പുരസ്കാരം (2023- 24) ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് ലഭിച്ചു. മികച്ച എന്‍എസ്എസ് പ്രോഗ്രാം ഓഫീസറായി കോളജിലെ മുന്‍ പ്രോഗ്രാം ഓഫീസര്‍ എസ്.ആര്. ജിന്‍സി തെരഞ്ഞെടുക്കപ്പെട്ടു മികച്ച വനിതാ വളണ്ടിയറായി കെ.ജെ. കൃഷ്ണാഞ്ജലിയും തെരഞ്ഞെടുക്കപ്പെട്ടു. 2021 മുതല്‍ 2024 വരെ യൂണിറ്റ് നടത്തിയ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അംഗീകാരം.