കലാസാംസ്കാരികരംഗത്തെ അനുചിതമായ ഇടപെടലുകള്‍ നിയന്ത്രിക്കാനും അപ്രഖ്യാപിത സെന്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ പിന്‍വലിക്കാനും ഭരണകൂടം തയ്യാറാവണം- ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വാര്‍ഷിക സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കലാസാംസ്കാരികരംഗത്തെ അനുചിതമായ ഇടപെടലുകള്‍ നിയന്ത്രിക്കാനും അപ്രഖ്യാപിത സെന്‍സര്‍ഷിപ്പ് വ്യവസ്ഥകള്‍ പിന്‍വലിക്കാനും ഭരണകൂടം തയ്യാറാവണമെന്ന് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഒന്‍പതാമത് വാര്‍ഷികയോഗം ആവശ്യപ്പെട്ടു. ആവിഷ്ക്കാര സ്വാതന്ത്ര്യം തടസ്സപ്പെടുന്ന ലോകം നന്മയുടേതോ വളര്ച്ചയുടേതോ ആയിരിക്കില്ലെന്നത് ഒരു വസ്തുതയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഓര്‍മ്മ ഹാളില്‍ ചേര്‍ന്ന വാര്‍ഷിക യോഗം നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് മനീഷ് അരീക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി നവീന്‍ ഭഗീരഥന് റിപ്പോര്‍ട്ടും ട്രഷറര്‍ ടി.ജി. സച്ചിത്ത് കണക്കുകളും അവതരിപ്പിച്ചു. രക്ഷാധികാരി പി.കെ. ഭരതന്‍മാസ്റ്റര്‍, ജോയിന്റ് സെക്രട്ടറി ജോസ് മാമ്പിള്ളി, എക്സിക്യൂട്ടീവ് അംഗങ്ങളായ എം.ആര്. സനോജ്, രാധാകൃഷ്ണന് വെട്ടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.