ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന്റെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

റോട്ടറി ക്ലബ്ബിന്റെ 2025- 26 വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങള്‍ ഗവര്‍ണര്‍ ജയശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: റോട്ടറി ക്ലബ്ബിന്റെ 2025- 26 വര്‍ഷത്തെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. റോട്ടറി ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജയശങ്കര്‍ ആര് മുഖ്യ അതിഥി ആയിരുന്നു. ഇരിങ്ങാലക്കുട റോട്ടറി ക്ലബ് പ്രസിഡന്റ് അബ്ദുള്‍ ഹക്കിം അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഡയറക്ടര്‍ മനോജ് പുഷ്കര്‍, അസിസ്റ്റന്റ് ഗവര്‍ണര്‍ ഡേവിസ് കോനുപറമ്പന്‍, ജിജിആര്‍ തമ്പി വര്‍ഗീസ്, പ്രഫ. എം.എ. ജോണ്‍, സെക്രട്ടറി രഞ്ജി ജോണ്‍, ട്രഷറര്‍ ടി.ജി. സച്ചിത്ത്. അഡ്വ.. തോമസ് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രഫ. എം.എ. ജോണ്‍ (പ്രസിഡന്റ്), അബ്ദുള്‍ ഹക്കീം (സെക്രട്ടറി), ടി.ജി. സച്ചിത്ത് (ട്രഷറര്‍) എന്നിവര്‍ ചുമതലയേറ്റു.