ഞാറ്റുവേല മഹോത്സവം നഗരസഭയുടെ വികസന ചരിത്രത്തിലെ അടയാളപ്പെടുത്തലാണ്- ഇ.ടി. ടൈസണ്‍ മാസ്റ്റര്‍

നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തോടനുബന്ധിച്ച് നടന്ന വിദ്യാര്‍ഥി സേവനസംഗമം കയ്പമംഗലം എംഎല്‍എ- ഇ.ടി. ടൈസണ്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഞാറ്റുവേല മഹോത്സവം നഗരസഭയുടെ വികസന ചരിത്രത്തിലെ അടയാളപ്പെടുത്തലാണെന്ന് കയ്പമംഗലം എംഎല്‍എ- ഇ.ടി. ടൈസണ്‍ മാസ്റ്റര്‍. ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിദ്യാര്‍ഥി സേവനസംഗമം ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് വെള്ളാനിക്കാരന്‍, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, ക്രൈസ്റ്റ് കോളജിന്റെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എസ്.ആര്. ജിന്‍സി, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേയ്ക്കാടന്‍, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ജിഷ ജോബി, മുനിസിപ്പല്‍ സെക്രട്ടറി എം.എച്ച്. ഷാജിക്, കോ- ഓര്‍ഡിനേറ്റര്‍ പി.ആര്. സ്റ്റാന്‍ലി, കൗണ്‍സിലര്‍മാരായ ജസ്റ്റിന് ജോണ്‍, മിനി ജോസ് ചാക്കോള, സി.എം. സാനി, അമ്പിളി ജയന് എന്നിവര്‍ സംസാരിച്ചു.